Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Sukumar Azhikode

ഡോ. സു​കു​മാ​ർ അ​ഴീ​ക്കോ​ട് കേ​ര​ള​ത്തി​ന്‍റെ ഗാ​ന്ധി: മേ​ധ പ​ട്കർ

ക​​​ണ്ണൂ​​​ർ: എ​​​ഴു​​​ത്തു​​​കാ​​​ര​​​നും വാ​​​ഗ്മി​​​യു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഗാ​​​ന്ധി​​​യാ​​​ണെ​​​ന്ന് പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക മേ​​​ധ പ​​​ട്കർ. ക​​​ണ്ണൂ​​​ർ ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മേ​​​ധ പ​​​ട്ക​​​ർ.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ​​​ര​​​മാ​​​യ മൂ​​​ല്യ​​​ങ്ങ​​​ളും സാ​​​മൂ​​​ഹി​​​ക നീ​​​തി​​​യും അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന വ​​​ർ​​​ത്ത​​​മാ​​​ന​​​കാ​​​ല ഇ​​​ന്ത്യ​​​യി​​​ൽ സോ​​​ഷ്യ​​​ലി​​​സ്റ്റ് കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കേ​​​ണ്ട​​​ത് അ​​​നു​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മേ​​​ധ പ​​​ട്ക​​​ർ പ​​​റ​​​ഞ്ഞു. ഡോ. ​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ട്ര​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പോ​​​ൾ മ​​​ണ​​​ലി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡോ. ​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ എം. ​​​മു​​​കു​​​ന്ദ​​​ൻ മേ​​​ധാ പ​​​ട്ക​​ർ, ത​​​മി​​​ഴ് സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ പെ​​​രു​​​മാ​​​ൾ മു​​​രു​​​ക​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക് സ​​​മ്മാ​​​നി​​​ച്ചു.

ഡോ.​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ജീ​​​വി​​​ച്ചി​​​രു​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ സി​​​പി​​​എ​​​മ്മി​​​ന് ഈ ​​​ഗ​​​തി വ​​​രി​​​ല്ലാ​​​യി​​​രു​​​ന്നു​​വെ​​ന്നു എം. ​​മു​​കു​​ന്ദ​​ൻ പ​​റ​​ഞ്ഞു. അ​​ദ്ദേ​​ഹം നേ​​​രാ​​​യ വ​​​ഴി​​​യി​​​ലൂ​​​ടെ നീ​​ങ്ങാ​​നു​​ള്ള നി​​ർ​​ദേ​​ശം പാ​​ർ​​ട്ടി​​ക്കു ന​​ൽ​​കു​​മാ​​യി​​രു​​ന്നു. നീ​​​തി​​​ക്കു വേ​​​ണ്ടി ശ​​​ബ്ദ​​മു​​​യ​​​ർ​​​ത്തു​​​മ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖം ഓ​​​ർ​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വൈ​​​ക്കം മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​റി​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ടി​​​നെ അ​​​റി​​​ഞ്ഞ​​​തെ​​​ന്നു പെ​​​രു​​​മാ​​​ൾ മു​​​രു​​​ക​​​ൻ പ​​​റ​​​ഞ്ഞു. സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ടി​​​ന്‍റെ പു​​​സ്ത​​​ക​​​ങ്ങ​​​ൾ ത​​​മി​​​ഴി​​​ലേ​​​ക്കു പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ട്ര​​​സ്റ്റ് ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പെ​​​രു​​​മാ​​​ൾ മു​​​രു​​​ക​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സു​​​കു​​​മാ​​​ർ അ​​​ഴി​​​ക്കോ​​​ട് ജ​​​ന്മ​​ശ​​​താ​​​ബ്ദി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ഉ​​​പ​​​ന്യാ​​​സ മ​​​ത്സ​​​ര​​​ത്തി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ല്പ​​​റ്റ നാ​​​രാ​​​യ​​​ണ​​​ൻ, ഡോ. ​​​തോ​​​മ​​​സ് കു​​​രു​​​വി​​​ള, ഡോ. ​​​എ.​​​കെ. ന​​​മ്പ്യാ​​​ർ, ഡോ. ​​​ടി.​​​പി.​​​വി. സു​​​രേ​​​ന്ദ്ര​​​ൻ, എം.​​​ടി. മ​​​നോ​​​ജ്, എം. ​​​പ്ര​​​കാ​​​ശ​​​ൻ, വി. ​​​സു​​​മേ​​​ധ​​​ൻ, സു​​​രേ​​​ഷ് ബാ​​​ബു എ​​​ള​​​യാ​​​വു​​​ർ, എം.​​​സി. ശ്രീ​​​ജ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up